തിരുവനന്തപുരത്ത് കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ വിദ്യാര്‍ത്ഥി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രിന്‍സിപ്പലിന്റെ മുറിക്ക് മുമ്പിലായിരുന്നു ആത്മഹത്യാ ശ്രമം. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ട്യൂഷന്‍ ഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തി.

Top