തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയ പണം സഹോദരിയുടേതെന്ന് ടി.ഒ സൂരജ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിന്റെ വിശദീകരണം. തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയ പണം സഹോദരിയുടേതെന്ന് ടി.ഒ സൂരജ്. സഹോദരിയുടെ മകളുടെ വിവാഹ ആവശ്യത്തിനായുള്ള പണം തന്റെ കൈയില്‍ സൂക്ഷിക്കാനേല്‍പ്പിച്ചതാണെന്നും ഇത് തെളിയിക്കാന്‍ രേഖകളുണ്ടെന്നും ടി.ഒ സൂരജ്. തിരുവനന്തപുരത്തെ വീട് പിതാവ് കുടുംബസ്വത്തായി നല്‍കിയതാണെന്നും റിലയന്‍സില്‍ നിക്ഷേപമുണ്ടെന്ന വാര്‍ത്ത തെറ്റാണെന്നും തന്റെ നിക്ഷേപങ്ങള്‍ക്കെല്ലാം വ്യക്തമായ രേഖകളുണ്ടെന്നും സൂരജ് പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിലൂടെയായിരുന്നു സൂരജിന്റെ വിശദീകരണം.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍ സൂരജിനെതിരെ തൃശൂര്‍ കോടതിയില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. എഡിജിപി ജേക്കബ് തോമിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മൂന്നുമാസമായി സൂരജിന്റെ സ്വത്തു സമ്പാദനത്തെക്കുറിച്ച് രഹസ്യാന്വേഷണം നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ടി.ഒ.സൂരജിന്റെ വീടുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കോടികളുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖകള്‍ ലഭിച്ചു.

Top