ന്യുഡല്‍ഹി: തിഹാര്‍ ജയിലിനു നേര്‍ക്ക് ആക്രമണ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലഷ്‌കറെ തോയിബ തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്താനിടയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയപ്പിനെ തുടര്‍ന്ന് ജയിലില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. ജയിലില്‍ കഴിയുന്ന ലഷ്‌കറെ തീവ്രവാദികളെ രക്ഷപ്പെടുത്തുന്നതിന് ആക്രമണ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തിഹാര്‍ ജയിലില്‍ ത്രിതല സുരക്ഷാ സംവിധാനമാണുള്ളത്. ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷ വീണ്ടും കര്‍ശനമാക്കി. കൊടുംകുറ്റവാളികളും തീവ്രവാദികളും രാഷ്ട്രീയ കേസുകളില്‍ പെട്ടവരുമടക്കമുള്ളവര്‍ തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുന്നുണ്ട്.