തീപിടിച്ച ഇറ്റാലിയന്‍ കപ്പലില്‍ നിന്നും 400 പേരെ രക്ഷപെടുത്തി;മരിച്ചവരുടെ എണ്ണം പത്തായി

റോം: ഗ്രീസില്‍ നിന്നും ഇറ്റലിയിലേയ്ക്കുളള യാത്രക്കിടെ തീപിടുത്തമുണ്ടായ കപ്പലില്‍ നിന്നും നാനൂറിലേറെ പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍ 10 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് നാന്നൂറോളം പേരെ രക്ഷപ്പെടുത്തിയത്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. എത്രപേരാണ് ജങ്കാറിലുണ്ടായിരുന്നതെന്നത് സംബന്ധിച്ച് വ്യക്തമായ കണക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ഞായറാഴ്ച അഡ്രിയാറ്റിക് കടലില്‍ കോര്‍ഫു ദ്വീപിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തുവച്ചാണ് നോര്‍മന്‍ അറ്റ്‌ലാന്റിക് എന്ന ഇറ്റാലിയന്‍ കപ്പലില്‍ തീപിടിക്കുന്നത്. തീപിടുത്തത്തില്‍ കപ്പലില്‍ സൂക്ഷിച്ചിരുന്ന ഇരുനൂറിലേറെ കാറുകളും കത്തി നശിച്ചിരുന്നു. തീപിടുത്തത്തിനുളള കാരണം ഇനിയും വ്യക്തമായിട്ടില്ല.

Top