വാഷിംഗ്ടണ്‍: പാരീസില്‍ നടന്ന തീവ്രവാദ ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും ഇനിയും മോചിതമാകുവാന്‍ കഴിയാത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഭീതി സമ്മാനിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. സ്‌ളീപ്പര്‍ സെല്ലുകളും ജിഹാദികളും ചേര്‍ന്ന് വീണ്ടും യൂറോപ്പിന്റെ പലഭാഗങ്ങളിലും ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ സുരക്ഷാ യോഗം വിലയിരുത്തി. യൂറോപ്യന്‍ പോലീസ് ഏജന്‍സി ചീഫ് റോബ് വെയ്ന്‍ റൈറ്റ്‌സ് യോഗത്തില്‍ പറഞ്ഞത് ഇതു കൂടുതല്‍ ജാഗ്രത ആവശ്യമുള്ള ബുദ്ധിമുട്ടേറിയ സമയമാണെന്നാണ്. സെപ്റ്റംബര്‍ 11ന് നടന്ന ആക്രമണത്തിന് ശേഷം ചെറിയ കാര്യങ്ങളില്‍ പോലും യൂറോപ്യന്‍ രാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികള്‍ വളരെ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ആളുകളുടെ ഇടയില്‍ വര്‍ഗീയമായ ചേരിതിരുവുകള്‍ ഉണ്ടാകാതിരിക്കുവാനും സുരക്ഷാ സൈന്യം ശ്രദ്ധിക്കുന്നു.