തീവ്രവാദ സംഘടനകളെ പാക്കിസ്ഥാന്‍ നിരോധിക്കുന്നു

ഇസ്‌ലമാബാദ്: പെഷാവര്‍ സൈനിക സ്‌കൂള്‍ ആക്രമണത്തിനുശേഷം തീവ്രവാദികള്‍ക്കെതിരായ നിലപാട് കടുപ്പിച്ചതിന്റെ ഭാഗമായി തീവ്രവാദ സംഘടനകളെ പാക്കിസ്ഥാന്‍ നിരോധിക്കുന്നു. ആദ്യ പടിയായി തീവ്രവാദ സംഘടനയായ ജമാഅത്ത്-ഉദ്-ദവയെ (ജെയുഡി) പാക്കിസ്ഥാന്‍ നിരോധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒമ്പതു സംഘടനകളെക്കൂടി നിരോധിച്ചേക്കുമെന്നാണ് അറിയുന്നത്.

ഇന്ത്യയും അമേരിക്കയും വളരെക്കാലമായി ജമാഅത്ത്-ഉദ്-ദവയെ നിരോധിക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടുവരികയായിരുന്നു. മുംബൈ തീവ്രവാദി ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫീസ് മുഹമ്മദ് സെയ്ദ് നയിക്കുന്ന സംഘടനയാണ് ജെയുഡി.

Top