തിരുവനന്തപുരം: കേസില്‍ തുടരന്വേഷണത്തിന് കോടതികള്‍ ഉത്തരവിടുന്നത് സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ബാര്‍ കോഴ കേസിലെ ഈ ഉത്തരവിന്റെ പേരില്‍ കെ.എം മാണി രാജിവെയ്‌ക്കേണ്ട കാര്യമില്ല. ബാര്‍ കോഴ കേസ് വാമൊഴി കേസ് മാത്രമാണ്. കോടതി ഉത്തരവ് തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല.
പാമോലിന്‍ കേസിലും ഇതുപോലെതന്നെയാണ് ഉണ്ടായതെന്നും എന്നിട്ട് ഒന്നും സംഭവിച്ചില്ലല്ലോ എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.