തുടര്‍ച്ചയായ തോല്‍വികള്‍; കേരളാ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നില്‍

പുനെ: തുടര്‍ച്ചയായ നാലു തോല്‍വികള്‍ ഏറ്റു വാങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലായി. കളിച്ച ആറില്‍ നാലെണ്ണവും ജയിച്ച പൂനെ സിറ്റി എഫ്‌സിയാണ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത്. 12 പോയിന്റാണ് അവരുടെ സമ്പാദ്യം. എഫ്‌സി ഗോവ രണ്ടാമതാണ്. ആറ് മത്സരങ്ങളില്‍ നാലെണ്ണത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍വികള്‍ ഏറ്റു വാങ്ങിയത്.

ഒരു ജയവും ഒരു സമനിലയും ഉള്‍പ്പടെ നാല് പോയിന്റ് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. ശനിയാഴ്ച കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ചെന്നൈയിന്‍ എഫ്‌സിയാണ് എതിരാളികള്‍. കൊച്ചിയില്‍ ജയിച്ചാല്‍ മൂന്നാം സ്ഥാനത്തുള്ള ചെന്നൈയിന്‍ എഫ്‌സിയ്ക്ക് പോയിന്റ് നിലയില്‍ മുന്നേറാം.

Top