തുര്‍ക്കിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ വെടിവയ്പ്പ്; ആളപായമില്ല

അങ്കാറ: തുര്‍ക്കിയിലെ ഇസ്താംബൂളിള്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനു നേരെ വെടിവയ്പ്പ്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ഒരു സ്ത്രീയും പുരുഷനും ചേര്‍ന്നാണ് കോണ്‍സുലേറ്റിനു പുറത്ത് വെടിവയ്പ് നടത്തിയത്. പോലീസ് തിരിച്ചടിച്ചതോടെ ഇവര്‍ ഓടിരക്ഷപ്പെട്ടു.

ഇസ്താംബൂളിലെ പോലീസ് സ്‌റ്റേഷനു സമീപം സ്‌ഫോടനമുണ്ടായി മണിക്കൂറുകള്‍ പിന്നിടവേയാണ് വെടിവയ്പ്. സ്‌ഫോടനത്തില്‍ ഏഴു പോലീസുകാരടക്കം പത്തു പേര്‍ക്ക് പരുക്കേറ്റിരുന്നു.

സര്‍ക്കാരും കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി വിമതരും തമ്മിലുള്ള പോരാട്ടവും ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെ സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയതിനും പിന്നാലെയാണ് ആക്രമണങ്ങളുണ്ടായത്.

Top