തൃണമൂല്‍ കോണ്‍ഗ്രസ് എംപി ദിനേശ് ത്രിവേദി ബി.ജെ.പിയിലേക്കെന്ന് സൂചന

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എം.പിയുമായ ദിനേശ് ത്രിവേദിയും ബി.ജെ.പിലേക്കെന്ന് സൂചന. പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ രണ്ട് ആഴ്ചകളായി ത്രിവേദി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായും മുതിര്‍ന്ന സിദ്ധാര്‍ദ്ധ് നാഥ് സിംഗുമായും ചര്‍ച്ച നടത്തി വരികയാണ്. ഒരു അഭിമുഖത്തില്‍ ത്രിവേദി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ചതു മുതല്‍ അദ്ദേഹം തൃണമൂല്‍ വിട്ടേയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

എന്നാല്‍ ബി.ജെ.പി പ്രവേശത്തെക്കുറിച്ച് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. ‘രാഷ്ട്രീയത്തില്‍ രാജ്യത്തിന് ഉത്തമമായത് മാത്രമാണ് ചെയ്യുക’ എന്നായിരുന്നു ത്രിവേദിയുടെ പ്രതികരണം.   കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്ന ദിനേശ് ത്രിവേദിയെ നിരക്ക് വര്‍ദ്ധനവിന്രെ പശ്ചാത്തലത്തില്‍ പദവിയില്‍ നിന്ന് മമത നീക്കിയിരുന്നു. അന്നു മുതല്‍ തൃണമൂലുമായി അസ്വാരസ്വത്തിലായിരുന്നു ത്രിവേദി. ത്രിവേദിക്ക് പുറമെ മറ്റ് നാല് തൃണമൂല്‍ മന്ത്രിമാരും ബി.ജെ.പിയിലേക്ക്  ചാടാനായി തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

Top