തൃണമൂല്‍ പ്രവര്‍ത്തകരുടെ കൈ വെട്ടിയെടുക്കുമെന്നു ഭീഷണി; ബിജെപി നേതാവിനെതിരേ കേസ്

ബംഗാള്‍: ബിജെപി പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചാല്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആ കൈകള്‍ വെട്ടിയെടുക്കുമെന്നു ഭീഷണിപ്പെടുത്തിയ ബിജെപിയുടെ ബിര്‍ഭും ജില്ലാ പ്രസിഡന്റ് ദുദ്ധ്കുമാര്‍ മൊന്‍ഡാലിനെതിരേ പോലീസ് കേസെടുത്തു.

ടിഎംസി വിട്ടു ബിജെപിയില്‍ ചേരുന്നവര്‍ ആക്രമിക്കപ്പെടുകയാണെന്നും ഇത് അനുവദിക്കില്ല എന്നുമാണു ഡിസംബര്‍ 25നു സല്‍ഭരണ ദിനാഘോഷ പരിപാടിക്കിടെ ദുദ്ധ്കുമാര്‍ പ്രസംഗിച്ചത്. പിന്നീടു പ്രസ്താവന പിന്‍വലിച്ച് ദുദ്ധ്കുമാര്‍ മാപ്പപേ ക്ഷിച്ചിരുന്നു.

Top