അഗര്‍ത്തല: ത്രിപുരയില്‍ സൈന്യത്തിനു നല്‍കിയിരുന്ന പ്രത്യേകാധികാര നിയമം അഫ്‌സ സര്‍ക്കാര്‍ നീക്കം ചെയ്തു. ബുധനാഴ്ച മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണു നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
പോലീസുമായും മറ്റു സുരക്ഷാ വിഭാഗങ്ങളുമായും ആലോചിച്ച ശേഷമാണു പിന്‍വലിക്കല്‍ തീരുമാനമെടുത്തതെന്നു മുഖ്യമന്ത്രി പറഞ്ഞു. 1997 ഫെബ്രുവരി 16നു സംസ്ഥാനത്തു നടന്ന ആക്രമസംഭവങ്ങളെത്തുടര്‍ന്നാണു നിയമം നിലവില്‍ വന്നത്.