തൃശൂരിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കുമെന്ന്. . .

തൃശൂര്‍: പ്രളയബാധിത ജില്ലയിലെ ദുരിതാശ്വാസ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തൃശൂരിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍.

മുഴുവന്‍ റവന്യൂ ഉദ്യോഗസ്ഥരും ഞായറാഴ്ച ജോലിക്ക് എത്തണമെന്ന് കളക്ടര്‍ അറിയിച്ചു. ഓഫീസുകളിലെ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ ഹാജര്‍ ഓഫീസ് മേധാവികള്‍ ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

Top