തെയ്യത്തെ ആത്മവോളം സ്‌നേഹിച്ച കണ്ണന്റെ കഥയുമായി ‘കാല്‍ചിലമ്പ്’ തിയറ്ററുകളിലേക്ക്

vinu_samru

തെയ്യം പ്രമേയമായി വരുന്ന കാല്‍ച്ചിലമ്പ് തിയേറ്ററുകളിലേക്ക്. വിനീതും സംവൃതാ സുനിലും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം എട്ടുവര്‍ഷം മുമ്പ് 2010-ല്‍ ഇന്ത്യന്‍ പനോരമയിലായിരുന്നു ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

തെയ്യം കലാകാരന്മാരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയ ഒരു പ്രണിത്. കണ്ണന്‍ എന്ന തെയ്യം കലാകാരനായാണ് ചിത്രത്തില്‍ വിനീത് എത്തുന്നത്. തെയ്യത്തെ ആത്മാവോളം സ്‌നേഹിച്ച കണ്ണന്‍ ഈ കലാരൂപത്തിനു വേണ്ടി വിവാഹം പോലും കഴിക്കാതെ ജീവിക്കുന്നവനാണ്.

എന്നാല്‍ ചിറക്കല്‍ കോവിലകം ക്ഷേത്രത്തില്‍ കാരണവരുടെ പകരക്കാരനായി തെയ്യം അവതരിപ്പിക്കാന്‍ എത്തുന്ന കണ്ണന്‍ അവിടുത്തെ തമ്പുരാട്ടിയായി പ്രണയത്തിലാവുകയും ചെയ്യുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ചിത്രത്തില്‍ വിനീത് ഇരട്ടവേഷത്തിലാണ് എത്തുന്നത്.

നവാഗതനായ എം.ടി അന്നൂരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സായ്കുമാര്‍, മോഹന്‍ ശര്‍മ്മ, മധുപാല്‍, ശ്രീരാമന്‍, മാള, നാരായണന്‍ നായര്‍, അഗസ്റ്റിന്‍ എന്നിവരും ചിത്രത്തിലുണ്ട്. മണ്‍ മറഞ്ഞു പോയവരേയും സിനിമയില്‍ നിന്നു പോയവരേയും ഒരിക്കല്‍ കൂടി കാണാനാകുന്നു എന്നതുകൂടിയാണ് കാല്‍ച്ചിലമ്പിന്റെ പ്രത്യേകത.

Top