തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍പ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി.
തെരുവ് നായശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇവയെ പ്രതിരോധിക്കാന്‍ നടപടി ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോട്ടം ഭൂമി ഇതര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 10 ഏക്കര്‍ വരെ മാത്രമേ ഇതര പ്രവര്‍ത്തനങ്ങള്‍ക്ക് തോട്ടം ഭൂമി ഉപയോഗിക്കാന്‍ കഴിയൂ. പരിസ്ഥിതി സൗഹൃദ നിര്‍മ്മാണങ്ങള്‍ക്കു മാത്രമേ സര്‍ക്കാര്‍ അനുമതി നല്‍കൂവെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.
മണര്‍കാട് അപകടത്തില്‍ പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു അപകടത്തില്‍ മരിച്ച ബിനോയി എന്നയാളുടെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും. കണ്‍സ്യൂമര്‍ ഫെഡിനു 200 കോടി സാമ്പത്തികസഹായം നല്‍കാനും യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു.