ഹൈദരാബാദ്: തെലുങ്ക് ഹാസ്യ നടനും സംവിധായകനുമായ എം.എസ് നാരായണ (63) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ ആഴ്ചയാണ് നാരായണയെ ഹൈദരബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 700 തെലുങ്ക് സിനിമകളില്‍ നാരായണ അഭിനയിച്ചിട്ടുണ്ട്. അധ്യാപകനായാണ് നാരായണ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനാണ് നാരായണ.