ബര്‍വാല:ഹരിയാനയിലെ വിവാദ ആള്‍ദൈവം രാംപാലിനെ പ്രത്യേക അന്വേഷണ സംഘം ത്‌ലോക് ആശ്രമത്തില്‍ എത്തിച്ചു.ആശ്രമത്തില്‍നിന്നു പോലീസ് കണ്ടെത്തിയ മാരകായുധങ്ങളെയും വെടിക്കോപ്പുകളെയും കുറിച്ച് അന്വേഷിക്കുന്നതിനാണ് രാംപാലിനെ കൊണ്ടുവന്നത്.കഴിഞ്ഞ ആഴ്‌ചയാണ് രാംപാലിനെ ഹിസാറിലെ 12 ഏക്കര്‍ വരുന്ന ആശ്രമത്തില്‍നിന്നും പോലീസ് ബലപ്രയോഗത്തിലുടെ അറസ്‌റ്റ് ചെയ്‌തത്. കൊലപാതകക്കേസില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് രാംപാലിനെ അറസ്‌റ്റുചെയ്യാന്‍ കോടതി പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. അറസ്‌റ്റിനെത്തുടര്‍ന്ന് നാലു ദിവസമായി നടന്ന പരിശോധനയിലാണ് ആശ്രമത്തില്‍നിന്നു മാരകായുധ ശേഖരം കണ്ടെടുത്തത്.