മൂന്നാര്‍: ദിവസക്കൂലി 500 രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മൂന്നാറിലെ സംയുക്ത തോട്ടം തൊഴിലാളി യൂണിയന്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ആരംഭിച്ചു. തോട്ടംമേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ നിലവിലെ കൂലി 232 രൂപയാണ്. ഇത് 500 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം.
എന്നാല്‍ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമൈ പങ്കെടുക്കില്ല. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ പെമ്പിളൈ ഒരുമൈ ഇന്ന് യോഗം ചേരും.
ദിവസക്കൂലി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ നടപ്പാകാത്തതിനെ തുടര്‍ന്ന് സമരം നടത്തിയ സ്ത്രീതൊഴിലാളികള്‍ പുതുപ്പള്ളിയിലെ വസതിയിലെത്തി ഞായറാഴ്ച മുഖ്യമന്ത്രിയെ കണ്ടിരുന്നു. 29 ന് നടക്കുന്ന ചര്‍ച്ചക്ക് മുമ്പായി സമരത്തിനില്ലെന്ന് മുഖ്യമന്ത്രിയെ അവര്‍ ഞായറാഴ്ച തന്നെ അറിയിച്ചിരുന്നു.