ത്രിരാഷ്ട്ര ഏകദിന പരമ്പര: ഇന്ത്യക്ക് ലോകകപ്പ് റിഹേഴ്‌സല്‍

മെല്‍ബണ്‍: ഏകദിന ക്രിക്കറ്റ് ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഇന്ത്യന്‍ ടീമിന്റെ യുവ പരീക്ഷണം എത്രത്തോളം വിജയം കാണുമെന്നതിനുള്ള ആദ്യ മറുപടി ഇന്ന് ലഭിക്കും. ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ആതിഥേയരായ ആസ്‌ത്രേലിയക്കെതിരേയാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.
നിലവിലെ ലോക ചാംപ്യന്‍മാരായ ഇന്ത്യ ഇത്തവണ മുതിര്‍ന്ന താരങ്ങളെ പലരെയും ടീമിലുള്‍പ്പെടുത്താതെയാണ് ലോകകപ്പിന് തയ്യാറെടുക്കുന്നത്. അതിനാല്‍ ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ ആദ്യ കടമ്പ കൂടിയായി ത്രിരാഷ്ട്ര പരമ്പര മാറികഴിഞ്ഞു. ആസ്‌ത്രേലിയയിലും ന്യൂസിലന്‍ഡിലുമായാണ് ഇത്തവണത്തെ ലോകകപ്പ് അരങ്ങേറുന്നത്. ലോകകപ്പ് വേദിയായ ആസ്‌ത്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ താരങ്ങള്‍ എത്രത്തോളം മികവ് പുലര്‍ത്തുമെന്ന് ത്രിരാഷ്ട്ര പരമ്പരയിലൂടെ ഏതാണ്ട് ഉത്തരം ലഭിക്കും.
ടെസ്റ്റ് പരമ്പര 2-0നു കൈവിട്ടതിനു ശേഷമാണ് ഇന്ത്യയും ആസ്‌ത്രേലിയയും വീണ്ടും മുഖാമുഖം വരുന്നത്. എന്നാല്‍, ടെസ്റ്റിനെ അപേക്ഷിച്ച് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കാറുണെ്ടന്നതിനാല്‍ ആസ്‌ത്രേലിയക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. മൂ ന്നാം ടെസ്റ്റിനുശേഷം അപ്രതീക്ഷിതമായി വിരമിച്ച ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വഗുണം ഇന്ത്യന്‍ ടീമിന് കരുത്തേകും.
സമാപിച്ച ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റില്‍ മിന്നുന്ന ഫോമില്‍ ബാറ്റേന്തിയ വിരാട് കോഹ്‌ലിയിലാണ് ത്രിരാഷ്ട്ര പരമ്പരയിലും ഇന്ത്യയുടെ പ്രതീക്ഷ. കോഹ്‌ലിക്കു പുറമേ അജി ന്‍ക്യ രഹാനെയും മികച്ച പ്രകടനമാണ് ടെസ്റ്റ് പരമ്പരയില്‍ കാഴ്ചവച്ചത്. ടൂര്‍ണമെന്റില്‍ ബൗള ര്‍മാര്‍ എത്രത്തോളം ടീമിന് നേട്ടങ്ങളുണ്ടാക്കി തരുമെന്ന് ഉറ്റുനോക്കുകയാണ് ടീം ഇന്ത്യ. കാരണം, ലോകകപ്പില്‍ ബാറ്റിങാണ് ഇന്ത്യയുടെ പ്രധാന കരുത്തെങ്കിലും മുന്നോട്ടുള്ള പ്രയാണത്തിന് ബൗളര്‍മാര്‍ മാന്യമായ സംഭാവനയെങ്കിലും നല്‍കിയേ തീരൂ. പരിക്കേറ്റ പേസര്‍ ഇശാന്ത് ശര്‍മയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇന്ന് ആസ്‌ത്രേലിയക്കെതിരേ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. പേസര്‍മാരാ യ മോഹിത് ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരിലൊരാളെ ഇന്ത്യ ഇന്ന് കളത്തിലിറക്കും.
അതേസമയം, സ്വന്തം നാട്ടി ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ത്രിരാഷ്ട്ര പരമ്പരയില്‍ മിന്നുന്ന പ്രകടനം പുറത്തെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ഓസീസ് ടീം.

Top