സിഡ്‌നി: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.
പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന രവീന്ദ്ര ജഡേജയും ഇഷാന്ത് ശര്‍മയും ടീമില്‍ തിരിച്ചെത്തി. ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും ഇന്ന് കളിക്കുന്നില്ല. രോഹിത് ശര്‍മയുടെ പരിക്ക് ഭേദമാകാത്തതിനാല്‍ ടീമിലേയ്ക്ക് പരിഗണിച്ചില്ല. മോശം ഫോമില്‍ തുടരുന്ന ശിഖര്‍ ധവാന്‍ വീണ്ടും അവസരം ലഭിച്ചു.
സേവിയര്‍ ദോര്‍ത്തി, മിച്ചല്‍ മാര്‍ഷ് ജോഷ് ഹേസില്‍വുഡ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഓസീസ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയും മടങ്ങിയെത്തിയിട്ടുണ്ട്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഓസീസ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞു.