ന്യൂഡല്‍ഹി: രണ്ടരമാസം നീണ്ടുനില്‍ക്കുന്ന പര്യടനത്തിനായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി. ന്യൂഡല്‍ഹിയിലെത്തിയ ടീം ആദ്യ ട്വന്റി-20 മത്സരം നടക്കുന്ന ധര്‍മശാലയിലേക്കു പോകും. ഒക്ടോബര്‍ രണ്ടിനാണ് ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പര ആരംഭിക്കുന്നത്.
ഏകദിന നായകന്‍ എബി ഡിവില്യേഴ്‌സ്, ടെസ്റ്റ് നായകന്‍ ഹഷിം അംല, ട്വന്റി-20 നായകന്‍ ഫാഫ് ഡുപ്ലസി തുടങ്ങിയവര്‍ ടീമിനൊപ്പമുണ്ട്. മൂന്നു ട്വന്റി-20, അഞ്ച് ഏകദിനങ്ങള്‍, നാലു ടെസ്റ്റ് എന്നിവയാണ് 72 ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിക്കുന്നത്.
നാളെ അവര്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനുമായി ട്വന്റി-20 സന്നാഹമത്സരം കളിക്കും. ടെസ്റ്റ് മത്സരങ്ങള്‍ തുടങ്ങുംമുമ്പ് രണ്ട് ദ്വിദിന സന്നാഹമത്സരവും കളിക്കും.