ചാണ്ഡിഗഢ്: ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് അവരുടെ ജീവിത പങ്കാളിയുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ അവകാശമുണ്ടെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് ഏറെ പ്രാധാന്യമുള്ളതാണെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹിതരാ ജയില്‍ അന്തേവാസികള്‍ക്കും തടവുകാര്‍ക്കും മക്കള്‍ വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ശാരീരിക ബന്ധം പുലര്‍ത്തുകയോ കൃത്രിമ ഗര്‍ഭധാരണത്തിന് വിധേയരാകുകയോ ചെയ്യുന്നത് മൗലികാവകാശമാണെന്ന് കോടതി വ്യക്തമാക്കി. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെ കുറിച്ച് സമൂഹം ചര്‍ച്ച നടത്തുന്ന കാലമാണിത്.അങ്ങനെയിരിക്കെ ജയില്‍ അന്തേവാസി നിയമപരമായ ജീവിതപങ്കാളിയുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നതിനെ ആര്‍ക്ക് എതിര്‍ക്കാനാകും. ആഗ്രഹങ്ങള്‍ കാര്പെറ്റിനടിയില് മൂടിവെക്കാന്‍ പറയാന്‍ ആര്‍ക്കാവും. ഇനിയും കാലം കളയാതെ എത്രയും നേരത്തെ ബന്ധപ്പെട്ടവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണം ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.