ന്യൂഡല്‍ഹി: പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ ജനക്കൂട്ടം മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെ അടിച്ചു കൊന്ന സംഭവം ആസൂത്രിതമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍.
മൂന്‍കൂട്ടി ആസുത്രണം ചെയ്യാതെ ഇത്രയും വലിയൊരു ജനക്കൂട്ടം ഒത്തൂകൂടാന്‍ യാതോരും സാധ്യതയുമില്ലെന്നും ന്യൂനപക്ഷ കമ്മീഷന്‍ വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബം ഗാഢനിദ്രയിലായിരുന്നു. കേവലം അഞ്ച് മിനിട്ടിനുളളില്‍ ഇത്രയും വലിയൊരു ജനക്കൂട്ടം തടിച്ചു കൂടാന്‍ യാതോരു സാധ്യതയുമില്ലെന്നും കമ്മീഷന്‍ വിലയിരുത്തി.
ആക്രമം നടന്നത് ഒരു കുടുംബത്തിന് എതിരല്ല ഒരു വിഭാഗത്തിന് എതിരെയാണ്. പൗരന്‍മാര്‍ എന്ന നിലയില്‍ മുസ്ലിമങ്ങള്‍ക്ക് പല അവകാശങ്ങളും നിഷേധിക്കപ്പെടുന്നതായും ന്യൂനപക്ഷ കമ്മീഷന്‍ അംഗം ഫരീദ അബ്ദുളള ഖാന്‍ വ്യക്തമാക്കി.