ദാവൂദ് ഇബ്രാഹിമിനെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡല്‍ഹി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെ വിട്ടുനല്‍കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് തെളിയിക്കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് ദവൂദ് ഇബ്രാഹീമിനെ വിട്ടുതരണമെന്ന ആവശ്യവുമായി ഇന്ത്യ പാക്കിസ്ഥാനെ സമീപിച്ചത്.

ദാവൂദ് ഇബ്രാഹീമിന് ഒളിത്താവളമൊരുക്കുന്ന പാക്കിസ്ഥാനെതിരെ രൂക്ഷമായ ഭാഷയിലാണ് രാഷ്ട്രീയ നേതാക്കള്‍ പ്രതികരിച്ചത്. ദാവൂദ് ഇബ്രാഹിമും ദുബായിലുള്ള വസക്കതു ഇടപാടുകാരനുമായുള്ള ടെലിഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

ഇതിന് മുന്‍പും പലതവണ ദാവൂദിനെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ പാക്കിസ്ഥാനെ സമീപിച്ചിരുന്നു.

ദാവൂദിന് കറാച്ചിയിലും ദുബായിലും ശതകോടികളുടെ ആസക്കതികളുണ്ടെന്നും ഫോണ്‍ സംഭാഷണത്തില്‍ നിന്ന് വ്യക്കമാകുന്നുണ്ട്. ന്യൂസ് മൊബൈല്‍ ഡോട്ട് ഇന്‍ വെബ്‌സൈറ്റാണ് ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ടത്.

Top