ദിവസങ്ങള്‍ ചാര്‍ജ്ജ് നില്‍ക്കുന്ന ബാറ്ററി, ഒരു സെക്കന്റ് കൊണ്ട് ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററി ഇവയൊക്കെ ഇന്നെത്തും നാളെയെത്തുമൊന്നൊക്കെ പറയുന്നതല്ലാതെ, ഇതൊന്നും വിപണിയിലേക്ക് എത്തിയിട്ടില്ല. നിരവധി യൂണിവേഴ്‌സിറ്റികളും ടെക് കമ്പനികളും ഇതിനായി പണിയെടുക്കുന്നുണ്ട്. ദിവസങ്ങള്‍ ചാര്‍ജ്ജ് നില്‍ക്കുന്ന ഒരു ബാറ്ററിക്കായി പരിശ്രമിക്കാന്‍ ഒരു കമ്പനികൂടി മുന്നിട്ടിറങ്ങുന്നു.
മറ്റാരുമല്ല, ഗൂഗിള്‍ തന്നെയാണ് മുന്നിട്ടിറങ്ങുന്നത്. ഗൂഗിളിന്റെ എക്‌സ് റിസേര്‍ച്ച് ലാബ് ഇതിനായി പരിശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തത് വാള്‍ സ്ട്രീറ്റ് ജേണലാണ്. മുന്‍ ആപ്പിള്‍ ജീവനക്കാരനായ രമേഷ് ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘം ഗൂഗിള്‍ ഡിവൈസിനു വേണ്ടിയുള്ള ബാറ്ററികളുടെ പരീക്ഷണങ്ങളിലായിരുന്നു. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം ദിവസങ്ങള്‍ ചാര്‍ജ്ജ് നില്‍ക്കുന്ന ബാറ്ററികളുടെ നിര്‍മ്മാണത്തിലേക്ക് ഈ പരീക്ഷണം വിപുലീകരിച്ചിരിക്കുകയാണത്രെ.