ദീപാവലിക്ക് ഓഫറുകളുമായി ഓണ്‍ലൈന്‍ വ്യാപാരകമ്പനികള്‍

ദീപാവലി വിപണി കയ്യടക്കാന്‍ വമ്പന്‍ ഓഫറുകളുമായി ഓണ്‍ലൈന്‍ വ്യാപാരകമ്പനികള്‍. ഓണ്‍ലൈന്‍ വില്‍പനക്കാരുടെ ദീപാവലി ആഘോഷം ചില്ലറ വില്‍പനക്കാരെ ബാധിക്കുമെന്ന് വ്യവസായസംഘടനയായ അസോചം മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ വ്യാപാരം ജനപ്രിയമായതോടെ ഷോപ്പിങ് മാളുകളില്‍ ആളുകുറഞ്ഞെന്നും അസോചം സര്‍വേ വെളിപ്പെടുത്തുന്നു.

ഫ്‌ലിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ആമസോണ്‍ തുടങ്ങിയ സൈറ്റുകള്‍ ദീപാവലിക്ക് മല്‍സരിച്ചാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 20 മുതല്‍ 30 ശതമാനത്തിലുമേറെയാണ് മിക്ക സാധനങ്ങള്‍ക്കുമുള്ള വിലക്കിഴിവ്.

ഗാഡ്ജറ്റുകള്‍ക്ക് മാത്രമല്ല, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ചെരുപ്പ്, ഫര്‍ണിച്ചര്‍ അങ്ങനെ എല്ലാത്തിനും വമ്പന്‍ വിലക്കുറവ്. ഉല്‍സവകാലത്തെ ഓണ്‍ലൈന്‍ വില്‍പന പതിനായിരം കോടിരൂപ കടക്കുമെന്നാണ് അസോചം സര്‍വെ വ്യക്തമാക്കുന്നത്. വില്‍പനയില്‍ 350 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

Top