കൊച്ചി: ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് റൂട്ടുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുക്കും. 241 ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് റൂട്ടുകളാണ് കെഎസ്ആര്‍ടിസി ഏറ്റെടുക്കുന്നത്. സ്വകാര്യ ബസുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് കാലാവധി തീരുന്നതോടെയാണ് കെഎസ്ആര്‍ടിസി ഈ റൂട്ടുകള്‍ ഏറ്റെടുക്കുക. ഇത് സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ ഹൈക്കോടതിയെ ധരിപ്പിക്കും.
ഈ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന പെര്‍മിറ്റ് നല്‍കാനുള്ള ഉത്തരവ് പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.