തിരുവനന്തപുരം: ദുഃഖവെള്ളി ദിനത്തില്‍ ചീഫ്ജസ്റ്റിസുമാരുടെ സമ്മേളനം വിളിച്ചതിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്ത്. ജനത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കുര്യന്‍ ജോസഫ് പറഞ്ഞു. എന്തുകൊണ്ട് ഇത്തരം സമ്മേളനങ്ങള്‍ ഹോളി, ദസറ, ദീപാവലി ദിവസങ്ങളില്‍ നടത്തുന്നില്ല. ദുഃഖവെള്ളിയാഴ്ച ആയതിനാല്‍ തനിക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 18 ന് ഇക്കാര്യം കാണിച്ച് കുര്യന്‍ ജോസഫ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. എന്നാല്‍ കത്ത് ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു തള്ളുകയും ചെയ്തു.