ന്യൂഡല്‍ഹി: ദു:ഖവെള്ളിയാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ യോഗം മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പൊതു അവധി ദിവസം യോഗം നടത്തുന്നതിനെതിരേ അഭിഭാഷകയായ സ്റ്റെല്ല ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
2002, 2004, 2007, 2009 വര്‍ഷങ്ങളിലും പൊതു അവധി ദിവസം ചീഫ് ജസ്റ്റിസുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത വിശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്ന് എവിടെ നിന്ന് വന്നുവെന്ന് കോടതി ഹര്‍ജിക്കാരിയോട് ചോദിച്ചു.
രാജ്യത്തിന്റെ സ്വതന്ത്ര്യദിനത്തില്‍ പോലും യോഗങ്ങള്‍ നടത്തിയിട്ടുണ്ട്. അവധി ദിവസം മാത്രമേ ഇത്തരം യോഗങ്ങള്‍ നടത്താന്‍ കഴിയൂ. അതിനാല്‍ ഹര്‍ജിക്കാരിയുടെ വാദം അംഗീകരിക്കാന്‍ കഴിയില്ല കോടതി പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളെ ഹര്‍ജിക്കാരിക്ക് സമീപിക്കാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.