ദുബായ് ഏകദിനം: അഫ്രിദിയുടെ ബാറ്റിംഗ് വെടിക്കെട്ടില്‍ പാക്കിസ്ഥാനു ജയം

ദുബായ്: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാനു മൂന്ന് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 247 റണ്‍സ് വിജയലക്ഷ്യം പാക്കിസ്ഥാന്‍ 49.3 ഓവറില്‍ മറികടന്നു. ഹാരിസ് സൊഹൈല്‍ (85), ഷഹീദ് അഫ്രിദി(51 പന്തില്‍ 61) എന്നിവരുടെ അപരാജിത കൂട്ടുക്കെട്ടാണ് പാക്കിസ്ഥാനു വിജയം സമ്മാനിച്ചത്. അഹമ്മദ് ഷെഹ്‌സാദ്(28), സര്‍ഫ്രാസ് അഹമ്മദ്(26) എന്നിവര്‍ മികച്ച പിന്തുണ നല്‍കി. ഡാനിയേല്‍ വെട്ടോറി, ജയിംസ് നിഷാം എന്നിവര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍: ന്യൂസിലാന്‍ഡ് 50 ഓവറില്‍ 246/7. പാക്കിസ്ഥാന്‍ 49.3 ഓവറില്‍ 250/7.

നേരത്തെ, സെഞ്ചുറി നേടിയ റോസ് ടെയ്‌ലര്‍(105 നോട്ടൗട്ട്) ആണ് ന്യൂസിലാന്‍ഡിനു ഭേദപ്പെട്ട നേടി കൊടുത്തത്. ഡാനിയേല്‍ വെട്ടോറി(27), ആന്റണ്‍ ഡെവിച്(26), ലൂക് റോഞ്ചി(23) എന്നിവരൊഴികെ മാറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. മുഹമ്മദ് ഇര്‍ഫാന്‍ മൂന്നു വിക്കറ്റും വഹാബ് റിയാസ് രണ്ടു വിക്കറ്റും വീഴ്ത്തി. ഡിസംബര്‍ 12 നു ഷാര്‍ജയിലാണ് അടുത്ത മത്സരം.

Top