ദുബായ്ഃ ദുബായ് മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും അപേക്ഷിച്ച് വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 12.4 മില്യണ്‍ ആളുകലാണ് ദുബായ് മെട്രോയില്‍ ആഗസ്റ്റ് മാസം യാത്ര ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 10.4 മില്യണ്‍ ആയിരുന്നു. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണ് ഇത്. ഏറ്റവും സുഗമമായ യാത്ര സൗകര്യം തന്നെയാണ് യാത്രക്കാരെ മെട്രൊയിലേക്ക് ആകര്‍ഷിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
മെട്രൊ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിലുള്ള വര്‍ധന ആശാവഹമാണെന്നും ആളുകള്‍ പൊതു ഗതാഗത സംവിധാനത്തിലേക്ക് മടങ്ങി വരുന്നതിന്റെ സൂചനകളാണ് ഇതെന്നും ആര്‍ടിഎ റെയില്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ മുദാറബ് പറഞ്ഞു.
ഇന്ധന ചിലവും അറ്റകുറ്റപ്പണികളും എല്ലാം വച്ച് താരതമ്യപ്പെടുത്തുമ്പോള്‍ മെട്രൊ റെയിലിലെ യാത്ര ഏറ്റവും ചിലവ് കുറഞ്ഞത് എളുപ്പത്തില്‍ ലക്ഷ്യകേന്ദ്രത്തിലേക്ക് എത്തിച്ചേരാവുന്നതുമാണ്. ദെയ്‌റ സിറ്റി സ്റ്റേഷനില്‍ 541, 023 യാത്രക്കാരും., അല്‍ റിക്കാ സ്റ്റേഷനില്‍ 516 741 യാത്രക്കാരും മെട്രോയിലൂടെ യാത്ര ചെയ്തുവെന്നാണ് കണക്ക്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുവാന്‍ ജനങ്ങളെ ബോധവത്ക്കരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.