പത്തനംതിട്ട : പത്തനംതിട്ട റാന്നി അത്തിക്കയം മടന്തമണ്ണില്‍ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ട് ചെയ്തപ്പോള്‍ തലച്ചോറു കാണാനില്ല.
കഴിഞ്ഞ തിരുവോണ നാളിലാണ് മടന്തമണ്ണില്‍ സിന്‍ജോമോനെ വീടിനു സമീപത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്
തലച്ചോറിന്റെ സ്ഥാനത്തു നനഞ്ഞ തുണിയാണ് ഉണ്ടായിരുന്നത്. ഒന്‍പതു സെന്റിമീറ്റര്‍ നീളമുള്ള മുടിയും ഉണ്ടായിരുന്നു തുണിയില്‍. മുകളിലെ നിലയില്‍ രണ്ടു പല്ലും കാണാതായിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു ആദ്യ പോസ്റ്റ്‌മോര്‍ട്ടം നടന്നത്.
അത്തിക്കയം നിലയ്ക്കല്‍ മാര്‍ത്തോമ്മാ പള്ളിയുടെ കല്ലറിയില്‍നിന്നു പുറത്തെടുത്ത്, ആര്‍ഡിഒ വി. ജയമോഹന്റെ നേതൃത്വത്തിലായിരുന്നു രണ്ടാം പോസ്റ്റ്‌മോര്‍ട്ടം.
സിന്‍ജോമോന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയുടെ ഭാഗമായാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.