ന്യൂഡല്‍ഹി: ദേവയാനി ഖോബ്രഗഡെയെ കേരളത്തിന്റെ ചുമതലയുള്ള ഡയറക്ടറായി വിദേശകാര്യ മന്ത്രാലയം നിയമിച്ചു. കേരളത്തില്‍ ഡയറക്ടറായി ചുമതലയേല്‍ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും നോര്‍ക്ക അധികൃതരെയും ദേവയാനി അറിയിച്ചിരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലടക്കമുള്ള പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുക, സംസ്ഥാനത്തിനുവേണ്ട നിക്ഷേപ സമാഹരണ പരിപാടികളില്‍ പ്രതിനിധീകരിക്കുക, സംസ്ഥാനത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ വിദേശ രാജ്യങ്ങളില്‍ അവതരിപ്പിക്കുക, വിദേശ രാജ്യങ്ങളുമായുള്ള സാംസ്‌ക്കാരിക വിനിമയം എന്നിവയാണ് ഡയറക്ടറുടെ ചുമതല.
വീട്ടുജോലിക്കാരിയുടെ വീസാ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് അമേരിക്കയില്‍ അറസ്റ്റിലായ നയതന്ത്ര ഉദ്യോഗസ്ഥയാണ് ദേവയാനി. ഇവര്‍ക്കെതിരെ അമേരിക്കയില്‍ ഇപ്പോഴും അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നുണ്ട്.