ദേവസ്വം ഓര്‍ഡിനന്‍സിനെതിരെ കുമ്മനം രാജശേഖരന്‍ ഗവര്‍ണ്ണര്‍ക്ക് കത്തു നല്‍കി

Kummanam Rajasekharan

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളുടെ കാലാവധി കുറച്ച് കൊണ്ടുള്ള സര്‍ക്കാറിന്റെ ദേവസ്വം ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണ്ണര്‍ക്ക് കത്തു നല്‍കി.

കാലാവധി രണ്ടു വര്‍ഷമായി കുറച്ചു കൊണ്ടുളള ദേവസ്വം ഓര്‍ഡിനന്‍സിന് ഇന്നത്തെ മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്. ഇതോടെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുറത്താകും.

ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ശമ്പളവും സര്‍ക്കാര്‍ തീരുമാനിക്കാനും പ്രത്യേകമന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

Top