തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അംഗങ്ങളെ നിയമിച്ചത് ഏകപക്ഷീയമായെന്ന് ആര്‍എസ്പി. ഇങ്ങനെ തുടര്‍ന്നാല്‍ യുഡിഎഫിന്റെ കെട്ടുറപ്പ് തകരുമെന്നും ആര്‍എസ്പി. നിയമനകാര്യത്തില്‍ പാര്‍ട്ടിക്ക് കടുത്ത അതൃപ്തിയുണ്ടെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൂടിയാലോചനയില്ലാതെയാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ നിയമിച്ചത്. അംഗങ്ങളെ നിയമിക്കുമ്പോള്‍ മുന്നണി മര്യാദ പാലിച്ചില്ല. നിയമനനടപടി തിരുത്തണമെന്നാവശ്യപ്പെട്ട് പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യം യുഡിഎഫ് യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യണമെന്നും അസീസ് വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെയും കോണ്‍ഗ്രസിന്റെയും തോല്‍വി ഒരു പോലെയാണ് സംഭവിച്ചിരിക്കുന്നത്. പശുഇറച്ചി വിവാദത്തില്‍ കൃത്യമായ നിലപാട് എടുക്കാത്തത് യുഡിഎഫിന് വിനയായി. ന്യനപക്ഷവോട്ടുകള്‍ മറിച്ചതിനാലാണ് യുഡിഎഫിന് തിരിച്ചടിയുണ്ടായത്. ബാര്‍ കോഴയും യുഡിഎഫിനേറ്റ പരാജയത്തിന് ഒരു കാരണമാണ്.
അതൃപ്തിയുണ്ടെങ്കിലും മുന്നണി വിടില്ല. മുന്തിരി കണ്ട് കുറുക്കന്‍ ചാടുന്നതുപോലെ ചാടുന്ന പാര്‍ട്ടിയല്ല ആര്‍എസ്പി. പാര്‍ട്ടിക്കെതിരെ വഞ്ചനാപരമായ നിലപാട് എടുത്തതിനാലാണ് ഇടതുമുന്നണി വിട്ടത്. രാഷ്ട്രീയ സദാചാരവിരുദ്ധമായതിനാല്‍ ഇടതുമുന്നണിയിലേക്ക് തിരികെ പോകില്ല. എങ്കിലും ആര്‍എസ്പി എന്നും ഇടതുപക്ഷ പാര്‍ട്ടിയാണെന്നും എ.എ അസീസ് അഭിപ്രായപ്പെട്ടു.