ദേശീയഗെയിംസ് : കടുത്ത വിമര്‍ശനവുമായി എംഎല്‍എ പാലോട് രവി

തിരുവന്തപുരം: ദേശീയ ഗെയിംസ് സംഘാടനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഭരണകക്ഷി എംഎല്‍എ പാലോട് രവി രംഗത്ത്. ഗെയിംസുമായി ബന്ധപ്പെട്ട് വന്‍ അഴിമതിക്കാണ് കളമൊരുങ്ങുന്നതെന്നും ഗെയിംസ് നടത്തിപ്പില്‍ വലിയ ക്രമക്കേട് ഉണ്ടെന്നും ഗെയിംസുമായി ബന്ധപ്പെട്ട് ആരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് വ്യക്തമല്ലെന്നും പാലോട് രവി എംഎല്‍എ പറഞ്ഞു.

ദേശീയ ഗെയിംസ് സാംസ്‌കാരിക സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തതല്ലാതെ ഇതുവരെ ഒരു കാര്യങ്ങളും തന്നോട് ആരും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ സമിതിയില്‍ നിന്ന് രാജിവെയ്ക്കുകയാണെന്നും പാലോട് രവി പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Top