ദേശീയപാത അതോറിറ്റി ഓഫീസ് ആക്രമണം; ഒരാള്‍ അറസ്റ്റില്‍

കൊച്ചി:ദേശീയ പാത അതോറിറ്റിയുടെ ഓഫീസിന് നേരെ ഇന്നലെയുണ്ടായ മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ദേശീയ ഇന്‍ഷുറന്‍സ് ജീവനക്കാരന്‍ ജെയിംസ് കൂപ്പര്‍ ആണ് അറസ്റ്റിലായത്. എറണാകുളം സ്വദേശി ജയിംസ് കൂപ്പര്‍ എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ക്ക് മാവോയിസ്റ്റുകളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം.

നേരത്തെ കൊച്ചിയിലെ നീറ്റ ജലാറ്റിന്റെ ഓഫീസിനെതിരേ ഉണ്ടായ ആക്രമണത്തിലും ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. പോലീസിന്റെ രഹസ്യ കേന്ദ്രത്തില്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ രാവിലെയാണ് കളമശേരിയിലെ ദേശീയ പാത അതോറിറ്റിയുടെ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ആക്രമികള്‍ ഭിത്തിയില്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളും എഴുതിയിരുന്നു. സിപിഐ മാവോയിസ്റ്റിന്റെ പേരിലായിരുന്നു പോസ്റ്ററുകള്‍.

Top