ദേശീയപാത 45 മീറ്ററായി വികസിപ്പിക്കും: മുഖ്യമന്ത്രി

National-Highway

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത വികസനത്തിനായി 45 മീറ്റര്‍ വീതിയില്‍ തന്നെ ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭൂമി ഉടന്‍ ഏറ്റെടുക്കുമെന്നും വിപണി വിലയ്ക്കുള്ള നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

ഭൂമി ഏറ്റെടുക്കുന്നതിന്റെ എണ്‍പത് ശതമാനം ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് വിപണി വില നല്‍കും. റോഡിനും വൈദ്യുതി ലൈന്‍ വലിക്കുന്നതിനും ഗ്യാസ് പൈപ്പ്‌ലൈന്‍ ഇടുന്നതിനും ഭൂമിവിട്ടുനല്‍കില്ല എന്ന നിലപാട് അംഗീകരിക്കാനാകില്ല. ഇടപ്പള്ളി മുതല്‍ കര്‍ണാടക അതിര്‍ത്തി വരെ നീളുന്ന എന്‍.എച്ച് 17, ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള എന്‍.എച്ച് 47 എന്നീ ദേശീയ പാതകളാണ് വികസിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം എല്‍എന്‍ജി പൈപ്പ് ലൈനിനും ഭൂമി ഏറ്റെടുക്കുന്നത് ത്വരിതപ്പെടുത്തും.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന കോടതി വിധി മാനിക്കുന്നതായും മുഖ്യമന്ത്രി സമ്മേളനത്തില്‍ അറിയിച്ചു.

Top