ദേശീയ ഗെയിംസിനെത്തിയ മഹാരാഷ്ട്ര താരം കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ദേശീയ ഗെയിംസിനെത്തിയ മഹാരാഷ്ട്രയുടെ നെറ്റ്‌ബോള്‍ താരം പരിശീലനത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. മയൂരേഷ് പവാര്‍ (21) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ശംഖുമുഖത്ത് നെറ്റ്‌ബോള്‍ ടീം പരിശീലനം നടത്തുന്നതിനിടെയായിരുന്നു സംഭവം. കുഴഞ്ഞു വീണ താരത്തെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top