കൊച്ചി: ദേശീയ ഗെയിംസില്‍ അഴിമതി നടന്നിട്ടില്ലെന്ന് സിബിഐ. അഴിമതി നടന്നതിനു യാതൊരു തെളിവും കണ്ടെത്താനായില്ല. സിബിഐ തയാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
റിപ്പോര്‍ട്ട് സിബിഐ കൊച്ചി യൂണിറ്റ് ചെന്നൈയിലെ ജോയിന്റ് ഡയറക്ടര്‍ക്കു കൈമാറി. ഹൈക്കോടതിയിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വി. ശിവന്‍കുട്ടി നല്കിയ പരാതിയില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണുള്ളതെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.