ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കേരള താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിനുവേണ്ടി മെഡല്‍ നേടിയ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടിയവര്‍ക്കും ടീം ഇനത്തില്‍ സ്വര്‍ണം നേടിയവര്‍ക്കുമാണ് ജോലി. ഇത്തരത്തില്‍ 86 താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും.

ഒളിമ്പിക്‌സ് യോഗ്യത നേടിയ നാലു താരങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും നല്‍കുന്നതിനും തീരുമാനമായി. ഗെയിംസ് വില്ലേജ് നിലനിര്‍ത്തുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രിസഭായോഗ തീരുമാനം വിശദമാക്കി മുഖ്യമന്ത്രി പറഞ്ഞു.

Top