തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ വീഴ്ച പറ്റിയെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ഉദ്ഘാടന ചടങ്ങുകളിലെ പരിപാടികള്‍ മതിയായ പരിശീലനം നടത്താതെയാണ് അവതരിപ്പിച്ചതെന്നും ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുടക്കിയ തുക വളരെക്കൂടുതലെന്നും ജിജി തോംസണ്‍ പറഞ്ഞു.
നമ്മള്‍ നടത്തുന്നത് ഓണാഘോഷമല്ല ദേശീയ ഗെയിംസാണെന്നും ചീഫ് സെക്രട്ടറി ഓര്‍മ്മപ്പെടുത്തി. കായിക താരങ്ങളെ ആദരിക്കാത്തതിലും പാസ് വിതരണ കാര്യത്തില്‍ വന്ന വീഴ്ചയിലും അദ്ദേഹം കടുത്ത അതൃപ്തി അറിയിച്ചു.
സമാപന സമ്മേളന ചടങ്ങുകള്‍ പിഴവില്ലാതെ നടത്താന്‍ ശ്രമിക്കും. അനാവശ്യ ചെലവുകള്‍ വരുത്താതിരിക്കാന്‍ ശ്രമിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.