ദേശീയ ഗെയിംസ്: കെ.ബി ഗണേഷ്‌കുമാര്‍ രാജി വെച്ചു

തിരുവനന്തപുരം:ഗെയിംസ് നടത്തിപ്പിലെ ധൂര്‍ത്തില്‍ പ്രതിഷേധിച്ച് ദേശീയ ഗെയിംസ് എക്‌സിക്യൂട്ടിവ് കൗണ്‍സലില്‍ നിന്ന് കെ.ബി ഗണേഷ്‌കുമാര്‍ രാജി വെച്ചു. ഗെയിംസിന്റെ പ്രാഥമിക ലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി.

അതേസമയം,ദേശീയ ഗെയിംസ് സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട് കണ്ടത്തി. കാലാവധി കഴിഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ചാണ് ട്രാക്ക് നിര്‍മ്മാണം. മാസങ്ങളായി കൂട്ടിയിട്ട സാധനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് നിര്‍മ്മിക്കുന്ന ട്രാക്കിന് ഗുണനിലവാരം ഉണ്ടാകില്ലെന്ന് പരാതി ഉയരുന്നുണ്ട്. മടത്തിപ്പിലെ ക്രമക്കേട് കൊണ്ട് പാഴായത് ലക്ഷങ്ങള്‍ ചെലവാക്കി വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത സാധനങ്ങളാണ്.

Top