ദേശീയ ഗെയിംസ്: കേരള അത്‌ലറ്റിക് ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: ദേശീയ ഗെയിംസിനുള്ള കേരള അത്‌ലറ്റിക് ടീമിനെ പ്രഖ്യാപിച്ചു. 90 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 46 പുരുഷ അത്‌ലറ്റുകളും 44 വനിതാ അത്‌ലറ്റുകളുമടങ്ങുന്നതാണ് കേരളാ ടീം.

ടിന്റു ലൂക്ക, ബിബിന്‍ മാത്യു, ജോസഫ് ജി എബ്രഹാം തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം തന്നെ ടീമിലിടം നേടിയിട്ടുണ്ട്. കേരളത്തിനു വേണ്ടി 1500, 5000 മീറ്ററുകളില്‍ ഒപി ജെയ്ഷയും 10000, 5000 മീറ്ററുകളില്‍ പ്രീജാ ശ്രീധരനും മത്സരിക്കും. മുഹമ്മദ് അഫ്‌സല്‍, പിയു ചിത്ര, ശ്രീനിത്ത് മോഹന്‍ തുടങ്ങിയവരാണ് ടീമിലെ മറ്റ് പ്രമുഖര്‍.

കഴിഞ്ഞ വര്‍ഷത്തെ ദേശീയ മീറ്റുകളിലെ പ്രകടനവും എറണാകുളത്തു നടന്ന സെലക്ഷന്‍ ട്രയല്‍സിന്റെയും അടിസ്ഥാനത്തിലാണ് ടീമിനെ തെരഞ്ഞെടുത്തത്.

Top