കോട്ടയം: ദേശീയ ഗെയിംസിലെ ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഐഒഎയുടെ കേരള ഘടകം കള്ളന്മാരുടെ കൂട്ടമാണെന്നും പി.സി. ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ദേശീയ ഗെയിംസ് നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.