തിരുവനന്തപുരം: ദേശീയ ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ തോമസ് ഐസക്. എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി കാട്ടിയെന്ന് പറഞ്ഞ് വിരട്ടാന്‍ നോക്കേണ്ട. ദേശീയ ഗെയിംസിനായി ഇടതു സര്‍ക്കാരിന്റെ കാലത്ത് ചെലവഴിച്ചത് ബജറ്റ് തുകയായിരുന്നുവെന്നും അക്കാര്യത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.