തിരുവനന്തപുരം: ദേശീയ ഗെയിംസ് സമാപന സമ്മേളനത്തില്‍ പിന്നിലിരുന്നത് മന്ത്രിമാര്‍ക്ക് സീറ്റു നല്‍കാത്തതില്‍ പ്രതിഷേധിച്ചാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി പ്രതിഷേധം അറിയിച്ചത്. രണ്ട് മന്ത്രിമാര്‍ക്ക് സീറ്റ് നിഷേധിച്ചത് വലിയ പാകപ്പിഴയാണ്. ഉദ്ഘാടന സമ്മേളനത്തെ കുറ്റപ്പെടുത്തിയവര്‍ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.