തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ സംഘാടകസമിതിയില്‍നിന്ന് സിപിഎം പ്രതിനിധികള്‍ രാജിവയ്ക്കും. തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനമെടുത്തത്. അഴിമതിയില്‍ പങ്കാളികളാകാതിരിക്കാനാണു രാജിയെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സിപിഎം പറഞ്ഞു.