തിരുവനന്തപുരം: സൈക്ലിംഗില്‍ കേരളത്തിന്റെ ടി.പി അഞ്ജിതയ്ക്ക് സ്വര്‍ണം. മൂന്ന് കിലോമീറ്റര്‍ വ്യക്തിഗത പെര്സ്യൂട്ടിലാണ് കേരളത്തിന്റെ സ്വര്‍ണം. സൈക്ലിംഗില്‍ കേരളത്തിന്റെ മൂന്നാം സ്വര്‍ണമാണിത്. ഇതോടെ കേരളത്തിന് 22 സ്വര്‍ണമായി.
കയാക്കിംഗില്‍ കേരളത്തിന് ഒരു വെങ്കലം ലഭിച്ചു. ഡബിള്‍സ് വനിതാ വിഭാഗത്തില്‍ അനുഷമിനിമോള് സഖ്യമാണ് മെഡല്‍ നേടിയത്. രാവിലെ നടന്ന വനിതകളുടെ 500 മീറ്റര്‍ ടൈം ട്രയലില്‍ കെസിയ വര്‍ഗീസ് വെള്ളി നേടിയിരുന്നു.
അതേസമയം, കേരളത്തിനായി ഇനി മല്‍സരിക്കാനില്ലെന്ന് സൈക്ലിംഗിലെ സുവര്‍ണ താരങ്ങള്‍ മഹിത മോഹനും വി രജനിയും പറഞ്ഞു. പരിശീലനത്തിനായി സര്‍ക്കാര്‍ അവധി അനുവദിക്കുന്നില്ല. മല്‍സരങ്ങള്‍ക്കായി അവധി എടുക്കുന്നതു മൂലം ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇരുവരും ആരോപിച്ചു.