ദേശീയ ജുഡീഷ്യല്‍ നിയമന സമിതി രൂപീകരിച്ചു

ന്യൂഡല്‍ഹി: ദേശീയ ജുഡീഷല്‍ നിയമന സമിതി രൂപീകരിച്ചു. ആറംഗങ്ങളാണ് സമിതിയിലുള്ളത്. സമിതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി.

സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള അധികാരം ഇനി ഈ സമിതിക്കായിരിക്കും.

സുപ്രീം കോടതി ചീഫ് ജസ്റ്റീസാണ് സമിതിയുടെ അധ്യക്ഷന്‍. സുപ്രീം കോടതിയിലെ മറ്റൊരു മുതിര്‍ന്ന ജഡ്ജി, കേന്ദ്രനിയമമന്ത്രി, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരും സമിതിയിലുണ്ട്. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ലാത്ത സാഹചര്യത്തില്‍ സഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ നേതാവായിരിക്കും സമിതിയിലുണ്ടാവുക.

Top